രജനികാന്ത് അഭിനയിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത്.
എന്നാൽ ചിത്രത്തിലെ സിങ്ഗർ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നവാസുദ്ദീന്റെ പ്രതികരണം.
'പേട്ടയിൽ അഭിനയിച്ചതിന് ശേഷം ഏറെ കുറ്റബോധം തോന്നി. അറിയാത്ത ജോലിക്ക് പ്രതിഫലം വാങ്ങിയെന്ന് തോന്നിപ്പോയി. ഞാൻ സിനിമയിലൂടെ എല്ലാവരെയും മണ്ടന്മാർ ആക്കിയെന്നായിരുന്നു അപ്പോൾ എനിക്ക് തോന്നിയത്.
ഡയലോഗുകൾ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഒരാൾ പറഞ്ഞു തന്നതിന് ചുണ്ടനക്കുക മാത്രമാണ് ചെയ്തത് . പല വാക്കുകളും മനസ്സിലായില്ല. എന്നിട്ടും ഞാൻ ആ സിനിമ ചെയ്തു.
പേട്ടയിലുണ്ടായ കുറ്റബോധം 2023 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'സൈന്ധവി'ലൂടെയാണ് തനിക്ക് മാറിയതെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്