ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിനാണ് നടി നവ്യാ നായർക്ക് പിഴ ചുമത്തിയത്. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
‘‘എനിക്കുണ്ടായ ഈ പ്രശ്നം നാട്ടിലും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്, അതിനാൽ യാത്രയ്ക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവർ കൂടുതൽ ജാഗ്രത പുലർത്തും. ഈ നിയമങ്ങൾ തികച്ചും കർശനവും വളരെ കടുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷൻ ഫോം എന്നത് യാത്രക്കാർക്ക് എളുപ്പത്തിൽ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്.’’–നവ്യ പറയുന്നു.
എച്ച്ടി സിറ്റി സിംഗപ്പൂരിനോട് നവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ
‘‘ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗിൽ ഒളിപ്പിച്ചു വച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്റെ തലയിലായിരുന്നു. എന്നാൽ, യാത്രയ്ക്കു മുമ്പ് അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു എന്ന് അവർ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ പൂക്കൾ എന്റെ ബാഗിൽ വച്ചിരുന്നതുകൊണ്ട് സ്നിഫർ ഡോഗ്സ് അത് മണത്തു.
പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റിന് ഒരു മെയിൽ അയയ്ക്കാമെന്ന് അവർ എന്നോട് പറഞ്ഞു. അതുകൊണ്ട്, അന്ന് രാത്രി തന്നെ ഞാൻ അവർക്കൊരു മെയിൽ അയച്ചു. ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്നിൽ നിന്ന് 1980 ഓസ്‌ട്രേലിയൻ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല.
ഇതൊരു രാജ്യത്തിന്റെ നിയമമാണ്, എനിക്ക് അത് അനുസരിക്കണം. അല്ലാതെ മറ്റു വഴിയില്ല. ഞാൻ അവരോട് അഭ്യർഥിക്കുകയും അത് മനഃപൂർവമായിരുന്നില്ലെന്ന് പറയാൻ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയിൽ അവർക്ക് ആ പൂക്കൾ എടുത്ത് അവിടെ വയ്ക്കാമായിരുന്നു. എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവർക്കെന്നെ വിട്ടയയ്ക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതിൽ അഭിപ്രായം പറയാൻ കഴിയില്ല.’’–നവ്യ നായരുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്