നവ്യ നായർ ഒരിക്കൽ മാത്രം ധരിച്ച സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം തുറന്നുവ തരുകയാണ് നവ്യ.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാൻ ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ ആ സാരികൾ വിൽപ്പനയ്‌ക്കെത്തിച്ചു.
പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (Pre-Loved By Navya Nair) എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്.
വസ്ത്രങ്ങളിൽ നാലെണ്ണം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനൻ സാരികളും. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും ക്യാപ്‌ഷനുണ്ട്.
ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ 4,000- 4,500 രൂപാ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില അൽപ്പം കൂടും. വിശദവിവരങ്ങൾ നവ്യ പേജിൽ ലഭ്യമാക്കിയിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്