ഇഷ്ടം സിനിമയിലൂടെ വന്ന് പ്രേക്ഷകാരുടെ മനം കവർന്ന നടിയാണ് നവ്യ നായർ. സിനിമയിൽ കത്തി ജ്വലിച്ചുകൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു നവ്യക്ക് വിവാഹം. ഇരുപത്തിനാലാം വയസിൽ ചങ്ങനാശ്ശേരി സ്വദേശി കൂടിയായ സന്തോഷ് മേനോനെ വിവാഹം ചെയ്ത് ഇടവേള എടുത്താണ് നവ്യ സിനിമയിൽ നിന്നും മാറിനിന്നത്.
പിന്നാലെ മകന്റെ ജനനം. സിനിമയിൽ നിന്നും മാറിനിന്നുവെങ്കിലും ഇടക്ക് പ്രേക്ഷകർക്ക് ഇടയിലേക്ക് ടിവി ഷോയിലൂടെ നവ്യ എത്തി. പിന്നാലെ സിനിമയിലേക്കുള്ള റീ എൻട്രിയും. പക്ഷെ ഏറെ നാളുകളായി വിശേഷ ദിവസങ്ങളിലൊന്നും നവ്യ നായർക്കൊപ്പം ഭർത്താവിനെ കാണാറില്ല. ഇതെന്ത് കൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം.
വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മുംബെെയിലേക്ക് പോയതായിരുന്നു നവ്യ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി നടി കേരളത്തിലാണ്. മകനും മാതാപിതാക്കളും ഒപ്പമുണ്ട്. എന്നാൽ ഭർത്താവുമായി ഒരു ഫോട്ടോ പങ്കുവച്ചിട്ടും നാളുകളേറെയായി. ഇതിനിടയിൽ ഇരുവരും വേർപിരിയുകയാണ് എന്ന അഭ്യൂഹങ്ങൾ പോലുമുണ്ടായി.
ഇപ്പോഴിതാ പാപ്പരാസികൾക്ക് മുഖത്ത് അടിയേറ്റ പോലെ ഒരു കാഴ്ച കഴിഞ്ഞ ദിവസം നവ്യ ഫാൻസ് ആഘോഷിച്ചത്. അത് മറ്റൊന്നും ആയിരുന്നില്ല ഭരതനാട്യം അവതരിപ്പിച്ച ശേഷം സന്തോഷിൻറെ അമ്മക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ഭർത്താവിന്റെ അമ്മയെയും പെങ്ങളെയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ഇതിൽപ്പരം എന്ത് മറുപടിയാണ് ഗോസിപ്പുകാർക്ക് കൊടുക്കാൻ എന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്