കൊച്ചി: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണവുമായി നടി നവ്യാനായര്‍. മനുഷ്യത്വം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് കുട്ടികളെന്നാണ് നവ്യാ നായര്‍ പ്രതികരിച്ചത്. മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, ദയവ് ചെയ്ത് കൊല്ലരുതെന്നാണ് നടിയുടെ വാക്കുകള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.
'എന്തൊക്കെ പ്രതീക്ഷകളോടെയാണ് മക്കളെ നമ്മള്‍ പഠിക്കാന്‍ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിംഗ് ദയവു ചെയ്തു നിര്‍ത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍ .. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു..'
എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിംഗ് നിരോധ നിയമം, ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്