കൊല്ലത്ത് വനിതാ ഡോക്ടറും സുഹൃത്തും ചേർത്ത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുകൊന്നെന്ന വാർത്തയിലെ ഞെട്ടലിലാണ് മലയാളികൾ. ഇതിനിടയിലാണ് നടി നവ്യാ നായരുടെ മാതൃക പരമായ ഇടപെടൽ വാർത്തയാകുന്നത്.
ആലപ്പുഴ പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് നടി നവ്യനായർ തുണയായി. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിച്ച നവ്യ അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കി.
ദേശീയപാതനവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് (എച്ച്‌ആർ 55 എസി 9519) രമേശൻ സഞ്ചരിക്കുന്ന സൈക്കിളിൽ ഇടിച്ചത്. തിങ്കൾ രാവിലെ 8.30ഓടെ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്.
നവ്യ സഞ്ചരിച്ച വാഹനം പിന്തുടർന്നപ്പോൾ ട്രെയിലർ നിർത്തി. അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി.
ഡ്രൈവറെയുൾപ്പെടെ എസ്‌എച്ച്‌ഒ കെ എസ് ജയൻ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്