സാമന്ത-നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖയെ നാഗാർജുന വെറുതെ വിടുന്ന ലക്ഷണമില്ല. മന്ത്രിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് നാഗാർജുന പ്രതികരിച്ചു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ ധിക്കാരപരമായ പരാമർശം പൊറുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാഗാർജുന പറഞ്ഞതായി ടൈംസ് നൗ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതികൂടാതെ, നൂറ് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി നല്‍കുന്നതിനായുള്ള നടപടികളിലാണെന്നും നാഗാര്‍ജുന അറിയിച്ചു.
സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തിനു പിന്നില്‍, മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമ റാവുവിന് പങ്കുണ്ടെന്നായിരുന്നു മന്ത്രി കൊണ്ടാ സുരേഖയുടെ പരാമര്‍ശം.
ഇതിനു പിന്നാലെ, സാമന്തയും നാഗചൈതന്യയും പ്രതികരണവുമായി രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് താരങ്ങള്‍ മന്ത്രിക്കെതിരെ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്