സാമന്തയും നാഗചൈതന്യയും നാല് വർഷങ്ങൾക്ക് മുൻപാണ് പിരിഞ്ഞത്. നാഗാർജുന വേറെ വിവാഹവും കഴിച്ചു. എന്നിട്ടും ആരാധകർക്ക് അവരുടെ വേർപിരിയൽ ഇതുവരെ അംഗീകരിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ഡിസംബറിലാണ് നാഗചൈതന്യ രണ്ടാമത് വിവാഹം ചെയ്തത്. നടി ശോഭിതയാണ് നാഗചൈതന്യയുടെ വധു.
ഇപ്പോഴിതാ മകന്റെ വിവാഹം മോചനത്തെക്കുറിച്ച് പിതാവും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന പങ്കുവെച്ച് കാര്യങ്ങളാണ് വൈറലാവുന്നത്. തന്റെ മകൻ വീണ്ടും സന്തുഷ്ടനാണെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്നുമാണ് താരം പറഞ്ഞത്. സാമന്തയുമായുള്ള ചൈതന്യയുടെ വിവാഹമോചനം തന്റെ മുഴുവൻ കുടുംബത്തിനെയും ബാധിച്ചിരുന്നു. അത് മറികടന്നത് അത്ര എളുപ്പമായിരുന്നില്ല. ആ വേർപിരിയൽ നാഗ ചൈതന്യയെ വിഷാദത്തിലാക്കി എന്നാണ് നാഗർജുന വ്യക്തമാക്കിയത്.
അതേസമയം ശോഭിതയ്‌ക്കൊപ്പം ചായ് വീണ്ടും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ കഴിഞ്ഞത് അതിശയകരമാണ്. ഒരു ദമ്പതിമാർക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. അതെല്ലാം മാറ്റമില്ലാതെ തുടരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്