സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആരാധകനെ തള്ളിയിട്ടു; മാപ്പു പറഞ്ഞ് നാഗാർജുന

JUNE 24, 2024, 11:58 AM

കഴിഞ്ഞ ദിവസം നാഗാർജുന അക്കിനേനിയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തള്ളി താഴെയിട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ  സംഭവത്തിൽ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് നാഗാർജുന.

ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാ​ഗാർജുനയേയും ധനുഷിനേയും കണ്ട് ഒരു കടയിലെ ജീവനക്കാരൻ നടന്റെ അടുത്തേക്ക് ചെന്നു.

vachakam
vachakam
vachakam

ഉടൻ സുരക്ഷാ ഉദ്യോ​ഗസ്ഥരിലൊരാൾ ഇയാളെ തള്ളി മാറ്റുകയും, ഇയാൾ നിലത്തേക്ക് വീഴുകയുമായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന നാ​ഗാർജുനയേയും വീഡിയോയിൽ കാണാം.

 വീഡിയോ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും   ആ വ്യക്തിയോട് താൻ മാപ്പ് ചോദിക്കുന്നതായും നാഗാർജുന പറഞ്ഞു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam