ആദ്യം കണ്ടത് 2018ൽ, പിന്നാലെ ഡേറ്റിംഗ് ! നാഗചൈതന്യയുമായുള്ള പ്രണയകഥ പറഞ്ഞ് ശോഭിത

DECEMBER 18, 2024, 12:01 AM

 നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ നാഗചൈതന്യയും സാമന്തയും   2017 ല്‍ വിവാഹിതരായത്. സംഭവബഹുലമായ കുടുംബജീവിതത്തിനൊടുവില്‍ 2021 സെപ്തംബറില്‍ ഇവർ പിരിഞ്ഞു. ശേഷം സാമന്ത തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും നാഗചൈതന്യ നടി ശോഭിതയുമായി പ്രണയത്തിലായി. കഴിഞ്ഞ ആഴ്ചയായിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം. 

ഇപ്പോഴിതാ  ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച്‌ മനസ് തുറക്കുകയാണ്. ന്യൂയോർക്ക് ടെെംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയ കഥ പങ്കുവെച്ചത്. 2018 ലാണ് താരങ്ങള്‍ ആദ്യമായി കാണുന്നത്. അന്ന് നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ക്ഷണ പ്രകാരം താരത്തിന്റെ വീട്ടിലെത്തിയതായിരുന്നു ശോഭിത.

അന്ന് കണ്ടെങ്കിലും ഇവർ തമ്മില്‍ സൗഹൃദമൊന്നുമുണ്ടായില്ല. 2022 ലാണ് ശോഭിത നാഗ ചൈതന്യയെ ഇൻസ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിന് ഒരു വർഷം മുമ്ബാണ് നാഗ ചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. താനാണ് നാഗ ചൈതന്യയെ ആദ്യം ഫോളോ ചെയ്തതെന്ന് ശോഭിത പറയുന്നു. 2022 ലാണ് ഞാൻ ഫോളോ ചെയ്യുന്നത്. അടുത്ത ദിവസം തന്നെ ചൈതന്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടി നല്‍കി.

vachakam
vachakam
vachakam

സുഷി ഡിഷിനെക്കുറിച്ചായിരുന്നു ഈ സ്റ്റോറി. താൻ ഫു‍ഡിയാണ്. ഭക്ഷണത്തെക്കുറിച്ച്‌ ചൈതന്യയുമായി സംസാരിച്ചു. ഭക്ഷണത്തിനപ്പുറം ഭാഷയും ഇവരെ ഒരുമിപ്പിച്ചു. രണ്ട് പേരും ആന്ധ്രാക്കാരാണ്. ശോഭിത വാക്കുകള്‍ക്ക് ആഴമുണ്ടെന്ന് നാഗ ചൈതന്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ക്ക് നാഗ ചൈതന്യ ലൈക്ക് ചെയ്യുന്നത് തനിക്കിഷ്ടപ്പെട്ടെന്നാണ് ശോഭിത പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം അറിഞ്ഞ ശേഷം മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ ആദ്യ ഡേറ്റ്. ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് ശോഭിതയെ കാണാൻ നാഗ ചൈതന്യ എത്തുകയായിരുന്നു. ഇത് തന്നെ ഏറെ ആകർഷിച്ചെന്ന് ശോഭിത പറയുന്നു. പിന്നീട് ആമസോണ്‍ പ്രെെമിന്റെ ഇവന്റില്‍ വെച്ചാണ് കാണുന്നത്. ഇതിന് ശേഷം പ്രണയത്തിലായെന്നും ശോഭിത വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam