ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 33 വർഷത്തോളമായി. വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട ഇവർ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. ഇതെക്കുറിച്ച് അടുത്തിടെ 'ഫസ്റ്റ് ലേഡീസ്' എന്ന് പരിപാടില്‍ പങ്കെടുത്ത് ഗൗരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
" 1991 ഒക്ടോബറിലാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാല്‍ മാതാപിതാക്കള്‍ക്ക് ബന്ധത്തോട് താല്‍പ്പര്യമുണ്ടായില്ല. വിവാഹസമയത്ത് ഷാരൂഖ് മതം മാറ്റുമോ എന്ന് കുടുംബം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് തന്നെ ബന്ധുക്കളോട് തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു.
ഞാൻ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു, എന്നാല്‍ അതിനർത്ഥം ഞാൻ മതം മാറും എന്നല്ല. എല്ലാവരും അവരവരുടെ വിശ്വാസം പിന്തുടരണമെന്നാണ് തന്റെ അഭിപ്രായം, ഗൗരി പറഞ്ഞു.
മുൻപ് ഫരീദ ജലാലുമായുള്ള അഭിമുഖത്തില്‍ ഗൗരിയുടെ കുടുംബത്തിനുണ്ടായ ആശങ്കയെ കുറിച്ച് ഷാരൂഖും അനുസ്മരിച്ചിരുന്നു. ഗൗരിയുടെ പരമ്ബരാഗത കുടുംബമാണ്. ഒരു ഫാമിലി ഫംഗ്ഷനിടെ ഞാൻ അവളെ മുസ്ലീമാകുമോ അവളുടെ പേര് മാറ്റുമോ എന്ന ചോദിച്ചവരുണ്ട്. അന്ന് ഞാൻ ഇനി മുതല്‍ അവള്‍ എപ്പോഴും ബുർഖ ധരിക്കും, അവളുടെ പേര് ആയിഷ എന്നായിരിക്കും' എന്ന് പറഞ്ഞ് അവരെ കളിയാക്കി,ഷാരൂഖ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്