പാൻമസാല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവരെ രൂക്ഷമായി വിമർശിച്ച് നടൻ മുകേഷ് ഖന്ന.
ഇത്തരം പരസ്യങ്ങൾ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാൻമസാല പരസ്യങ്ങളിൽ അഭിനയിക്കുന്നത് സൂപ്പർ താരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലായിരുന്നു മുകേഷ് ഖന്നയുടെ പ്രതികരണം.
'എന്നോട് ചോദിച്ചാൽ, ഞാൻ പറയും ഇവരെ പിടിച്ച് അടിക്കുകയാണ് വേണ്ടത്. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് മോശമാണെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാറിനെ പോലും ഞാൻ ശകാരിച്ചിട്ടുണ്ട്.
ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധയുള്ള വ്യക്തിയായിട്ട് പോലും അക്ഷയ് പാൻമസാല പരസ്യങ്ങളിൽ അഭിനയിക്കുന്നു. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും ഇതേകാര്യം ചെയ്യുന്നു.
കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി ചെലവഴിക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് ഇവർ നൽകുന്നത്? അവർ ചെയ്യുന്നത് എന്താണെന്ന് അവർക്ക് അറിയാം,' എന്ന് മുകേഷ് ഖന്ന പറഞ്ഞു.
അവർ എന്തിനാണ് ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്? കയ്യിൽ പണം ഇല്ലാത്തത് കൊണ്ടാണോ? നിങ്ങളുടെ കയ്യിൽ പണമില്ലേ, ഇത്തരം പരസ്യങ്ങൾ ചെയ്യാതിരുന്നുകൂടെ എന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. നിങ്ങൾ പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കാനാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഒരിക്കലും അത് ചെയ്യരുത്,' എന്നും മുകേഷ് ഖന്ന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്