മുംബൈ: 1994-ലെ ആനിമേഷൻ ചിത്രമായ ദ ലയൺ കിംഗിന് ആരാധകർ ഏറെയാണ്. ചിത്രത്തിന്റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ ട്രെയിലറുകള്‍ പുറത്തിറങ്ങി. ഇംഗ്ലീഷിന് പുറമേ ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട് എന്നതാണ് മറ്റൊരു സവിഷേത.
ഹിന്ദി പതിപ്പില്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് വീണ്ടും എത്തുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ആനിമേറ്റഡ് മ്യൂസിക്കൽ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ഹിന്ദി ഡബ്ബ് പതിപ്പിനായി ശബ്ദം നൽകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
തെലുങ്ക് പതിപ്പില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ആണ് ശബ്ദം നല്‍കുന്നത്. തമിഴില്‍ അര്‍ജുന്‍ ദാസ്, അശോക് സെല്‍വന്‍, സിങ്കം പുലി, വിടിവി ഗണേഷ് എന്നിങ്ങനെ ആണ് ശബ്ദം നൽകുന്ന താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്