ഇന്‍സ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ കാസി പരേര ബംഗളൂരുവിലെ പ്രശസ്തമായ ഒരു മോമോസ് വില്‍പ്പനക്കാരന്റെ കഥ പങ്കുവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കെ.കെ മോമോസ് വില്‍പ്പനക്കാരന്‍ ഒരു ദിവസം ഏകദേശം ഒരു ലക്ഷം രൂപയും, പ്രതിമാസം ഏകദേശം 31 ലക്ഷം രൂപയും സമ്പാദിക്കുന്നു എന്നാണ് കാസിയുടെ വെളിപ്പെടുത്തല്‍. പെരേരയുടെ ഈ കണ്ടെത്തല്‍ സോഷ്യല്‍ ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണ്.
ഒരു ദിവസം മുഴുവന്‍ ആ കടയില്‍ ജോലി ചെയ്യുന്നതും ഉപഭോക്താക്കള്‍ക്ക് മോമോസ് നല്‍കുന്നതും, സാധനങ്ങള്‍ നിറയ്ക്കുന്നതും എല്ലാം പരേര വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ കട എത്രത്തോളം പ്രശസ്തമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഒരു മണിക്കൂറിനുള്ളില്‍ 118 പ്ലേറ്റ് മോമോസ് ആണ് ഇവിടെ നിന്ന് വിറ്റ് പോയതെന്ന് പെരേര പറയുന്നു.
വൈകുന്നേരം അഞ്ച് മുതല്‍ 10 വരെയാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. കട അടയ്ക്കുമ്പോള്‍ ഏകദേശം 950 പ്ലേറ്റ് മോമോസ് വിറ്റഴിച്ചു. ഒരു പ്ലേറ്റിന് 110 രൂപ നിരക്കില്‍, പ്രതിദിന വരുമാനം ഒരു ലക്ഷം രൂപയോളം വരും എന്നും വീഡിയോയില്‍ പെരേര പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും സ്ഥിരതയിലൂടെയും അദ്ദേഹം ലക്ഷങ്ങള്‍ സമ്പാദിക്കുകയാണെന്ന് വില്‍പ്പനക്കാരന്റെ അര്‍പ്പണബോധത്തെയും ബിസിനസ്സ് ആശയത്തെയും പ്രശംസിച്ചുകൊണ്ട് പെരേര പറയുന്നു.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പഠിച്ചതൊക്കെ വെറുതെയായല്ലോയെന്നാണ് ചിലരുടെ കമന്റ്. ഒഴിവുണ്ടെങ്കില്‍ എന്നെ ഇന്റേണ്‍ഷിപ്പിന് എടുക്കുമോ, അല്ലെങ്കില്‍ ഒരു ജോലി തരാമോയെന്നാണ് ചിലര്‍ കമന്റായി കുറിച്ചത്. ഞാന്‍ ഇത്രയും ഒരു മാസം സമ്പാദിക്കുന്നില്ലെല്ലോയെന്ന സങ്കടവും നിരാശയും ചിലര്‍ പങ്കിട്ടു. അതേസമയം 950 പ്ലേറ്റ് മോമോയൊക്കെ ഒരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കുമോയെന്ന സംശയവും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
