മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയറ്ററുകളിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരം ആണ് ഇപ്പോൾ പുറത്തു വരുന്നത്. മാർച്ച് ആദ്യവാരം ചിത്രം ഒ.ടി.ടി റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. ഒ.ടി.ടി പ്ലേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാകും ചിത്രം റിലീസ് ചെയ്യുക.
അതേസമയം ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 29.65 കോടിയാണ്. 65 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് നേരത്തെ പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്