മലയാള സിനിമയുടെ എക്കാലത്തെയും മികച്ച പ്രതിഭ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന് 73ാം പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം പ്രിയ തന്റെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേർന്നത്. 'പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്നാണ് ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
1951 ജനുവരി 5 ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായിട്ടാണ് ജഗതി ശ്രീകുമാർ ജനിച്ചത്. ചെറുപ്പം മുതലെ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്ന ജഗതി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ. എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരസിനിമയുടെ ഭാഗമാകുന്നത്.
1975 ൽ റിലീസ് ചെയ്ത ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യവേഷം ചെയ്തത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജഗതി നമ്മുടെ പ്രിയ താരമായി വളർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്