മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് സുചിത്രയും മോഹൻലാലും. ഇന്ന് സുചിത്രയുടെ പിറന്നാളാണ്. സുചിത്രയ്ക്ക് മനോഹരമായ പിറന്നാള്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സാക്ഷാൽ മോഹൻലാല്‍.
എല്ലാ സ്നേഹവും നിറഞ്ഞ ദിവസം ആശംസിക്കുന്നു എന്നാണ് നടൻ മോഹൻലാല്‍ പ്രിയ പത്നിക്കായി എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ആശംസ അറിയിച്ചത്.
അതേസമയം എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മോഹൻലാല്‍ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്