കൊച്ചി: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗ്യാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്ത വലിയ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. 'മെഗാ 158' എന്ന് പ്രൊഡക്ഷൻ ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലൂടെ ഇരു താരങ്ങളും ബിഗ് സ്ക്രീനിൽ ആദ്യമായി ഒന്നിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്‍മാറിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതിഥി വേഷം ചെയ്യുന്നതിനായി മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ചോദിച്ചതാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ചെറിയ വേഷത്തിനായി ഇത്രയും വലിയ തുക ആവശ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം മോഹൻലാലും ചിരഞ്ജീവിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്ത്, മോഹൻലാൽ ഈ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
