ഇടുക്കി: മോഹൻലാൽ നായകനായി എത്തുന്ന ‘ദൃശ്യം 3’ സിനിമയിൽ തന്റെ വാഹന നമ്പർ ഉപയോഗിച്ചതിനെതിരെ ഇടുക്കി സ്വദേശിയായ രാജീവ് പരാതി നൽകി. സിനിമയിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിനും പരാതി സമർപ്പിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
കുഞ്ഞിത്തണ്ണി സ്വദേശിയായ രാജീവാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ വാഹന നമ്പർ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചതിനെ തുടർന്ന് വലിയ ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്നും, ഇപ്പോൾ വാഹനം എവിടെയെങ്കിലും കണ്ടാൽ പോലും ആളുകൾ ‘ദൃശ്യം’ സിനിമയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇത് തന്റെ സ്വകാര്യതക്കും സാമൂഹിക ജീവിതത്തിനും ബാധകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് രാജീവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാവിനെയും മോഹൻലാലിനെയും പ്രതികളാക്കി കേസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ തുടർനടപടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
