മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ശോഭന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി.
‘തുടരും’ എന്നു പേരിട്ട ചിത്രത്തിലെ മോഹൻലാലിന്റെയും ശോഭനയുടെയും ലുക്ക് ആണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്.
15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്