വില്ലനായും സഹ നടനായുമൊക്കെ തമിഴ് സിനിമയില്‍ ഇപ്പോൾ സജീവമാണ് എസ് ജെ സൂര്യ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. ചിത്രത്തിൽ എസ് ജെ സൂര്യ നിര്‍ണായക വേഷത്തില്‍ എത്തുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മോഹൻലാലിനെ നായകനായി ഹിറ്റായ ലൂസഫിറിന്റെ രണ്ടാം ഭാഗമാണ്എമ്പുരാൻ. അതേസമയം ചിത്രത്തിന്റെ റിലീസ് എപ്പോഴാണെന്നും ഇതുവരെ വിവരങ്ങൾ ഒന്നും ഇല്ല.
വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. ഇതും ചിത്രത്തിന്റെ റിലീസ് വൈകാൻ കാരണം ആയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്