കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നത് എന്ന് തന്നെ നമുക്ക് പറയാം. എന്നാൽ ഇത്രയേറെ താരമൂല്യത്തില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടി അല്ല മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആരാണെന്ന് അറിയേണ്ടേ? മറ്റാരുമല്ല മോഹൻലാൽ ആണ് ആ താരം.
നേര് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. ഒരു സിനിമയ്ക്കായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നാലു മുതല്‍ 10 കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ താരം വാങ്ങും. മൂന്നാം സ്ഥാനം ദുല്‍ഖര്‍ സല്‍മാന് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെയാണ് ഒരു ചിത്രത്തിനായി ദുല്‍ഖര്‍ വാങ്ങുന്നത്. നാലാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്. മൂന്ന് മുതല്‍ പത്ത് കോടി വരെയാണ് താരം വാങ്ങുന്നത്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. മൂന്നരക്കോടി മുതല്‍ ആറ് കോടി വരെയാണ് നടന്റെ പ്രതിഫലം. ഒരു കോടി മുതല്‍ 4 കോടി വരെ വാങ്ങുന്ന ടോവിനോ തോമസ് ആണ് തൊട്ടടുത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്