ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒരുമിക്കുന്നതായി റിപ്പോർട്ട്. നടൻ കൂടിയായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ആണ് മോഹൻലാലിന്റെ നായികയായി മീരാജാസ്മിൻ എത്തുന്നത്.
ഇതു അഞ്ചാം തവണയാണ് മോഹൻലാലും മീര ജാസ്മിനും ഒരുമിക്കുന്നത്. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജന്റിൽമാൻ എന്നീ ചിത്രങ്ങളിൽ മോഹൻലാലും മീര ജാസ്മിനും നായകനും നായികയുമായി .മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിൽ അതിഥി താരമായി മീര എത്തിയിരുന്നു.
അതേസമയം ശക്തമായ നായിക കഥാപാത്രമായാണ് മീര ജാസ്മിൻ ചിത്രത്തിൽ എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഇഷ്ക്, അടി, പുള്ളിക്കാരൻ സ്റ്റാറാ, മഹാറാണി, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവി ആണ് രചന. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിനു പപ്പു ആണ് ക്രിയേറ്റീവ് ഡയറക്ടർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
