കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാൻ' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്‌നിൽ ജനിച്ച കരോലിന ഷിനോ. ഷിനോ ജനിച്ചതും വളർന്നതും ഉക്രെയ്‌നിൽ ആയതിനാൽ, ടൈറ്റിൽ സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.
ഉക്രെയ്നിൽ ജനിച്ചു വളർന്ന ഒരാൾ എങ്ങനെയാണ് മിസ് ജപ്പാൻ ആകുന്നത് എന്നതായിരുന്നു പ്രധാന വിമർശനം. എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു കാരണത്തിന്റെ പേരില്‍ തനിക്ക് ലഭിച്ച മിസ് ജപ്പാന്‍ കിരീടം തിരികെ നല്‍കിയിരിക്കയാണ് 26 -കാരിയായ ഷിനോ.
വിവാഹിതനായ ഒരാളുമായി ഷിനോയ്ക്ക് ബന്ധമുണ്ടെന്ന് ഒരു വാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
'ഷുകന്‍ ബുന്‍ഷുന്‍' വാരികയാണ് വിവാഹിതനും ഇന്‍ഫ്ളുവന്‍സറുമായ തകുമ മേദ എന്ന ഡോക്ടറുമായി ഷിനോയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ആദ്യം മത്സരത്തിന്റെ സംഘാടകര്‍ ഷിനോയെ ന്യായീകരിച്ചിരുന്നു. ഡോക്ടര്‍ വിവാഹിതനാണ് എന്ന വിവരം ഷിനോയ്ക്ക് അറിയില്ല എന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാൽ വിവാഹിതനാണെന്നറിഞ്ഞ് അറിഞ്ഞാണ് പ്രണയിച്ചതെന്ന് പറഞ്ഞ് ഷിനോ തന്നെ രംഗത്തെത്തുകയായിരുന്നു.എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമാപണവും മോഡൽ നടത്തി.
ഭയവും നാണക്കേടും കൊണ്ടാണ് ഇതുവരെ സത്യം വെളിപ്പെടുത്താതിരുന്നതെന്നും അവർ പറഞ്ഞു. മത്സരത്തിൻ്റെ സംഘാടകരും വിധികർത്താക്കളോടും ക്ഷമ ചോദിച്ചിട്ടുണ്ട്. അമ്മ ഒരു ജാപ്പനീസുകാരനെ രണ്ടാം വിവാഹം ചെയ്തതോടെയാണ് ഷിനോ തൻ്റെ അഞ്ചാമത്തെ വയസ്സിൽ ജപ്പാനിലെത്തിയത്. തുടർന്ന് രണ്ടാനച്ഛൻ്റെ കുടുംബപ്പേര് സ്വീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്