പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം പറയുന്ന ചിത്രമാണ് മൈക്കിൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മൈക്കിള്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്‌സനാണ് പോപ് താരമായി വേഷമിടുന്നത്.
1992-93 കാലത്തെ ഡേഞ്ചറസ് ടൂറില്‍ നിന്നുള്ള മൈക്കിള്‍ ജാക്‌സന്റെ ഒരു ലുക്കാണ് ജാഫര്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. പോണി ടെയില്‍ കെട്ടിയ ചുരുണ്ട തലമുടിയോടെ സ്‌റ്റേജില്‍ പാട്ട് പാടുന്ന മൈക്കിള്‍ ജാക്സനെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. പോപ് താരത്തിന്‍റെ പ്രശസ്തമായ വെള്ള ഷര്‍ട്ടാണ് ജാഫര്‍ ധരിച്ചിരിക്കുന്നത്.
മൈക്കിള്‍ ജാക്‌സന്റെ കരിയറിലെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തി പ്രശസ്തനായ കെവിന്‍ മസൂര്‍ ആണ് ഈ ചിത്രവും പകര്‍ത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഗ്രഹം കിങ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. അടുത്ത വര്‍ഷം ഏപ്രില്‍ 18നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്