പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന 'മൈക്കൽ' എന്ന ചിത്രം റിലീസായതോടെ സംഗീത ലോകത്ത് വീണ്ടും ജാക്സൺ യുഗം. അന്തരിച്ച് 17 വർഷങ്ങൾക്ക് ശേഷവും ആഗോള സ്ട്രീമിംഗ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി അദ്ദേഹം വിസ്മയം തീർക്കുന്നു.
മേയ് മാസത്തിലെ ഗ്ലോബൽ ഡിജിറ്റൽ ആർട്ടിസ്റ്റ് റാങ്കിംഗിൽ ജസ്റ്റിൻ ബീബർ, ബിടിഎസ് (BTS), ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ പ്രമുഖരെ പിന്നിലാക്കിയാണ് മൈക്കൽ ജാക്സൺ ഒന്നാമതെത്തിയത്. 'ബീറ്റ് ഇറ്റ്' (Beat It), 'ബില്ലി ജീൻ' (Billie Jean), 'ത്രില്ലർ' (Thriller) തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ ആപ്പിൾ മ്യൂസിക്, ഐട്യൂൺസ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ തരംഗമാവുകയാണ്.
മൈക്കൽ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സൺ നായകനായ ചിത്രം ബോക്സോഫീസിലും വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 435 ദശലക്ഷം ഡോളറിലധികം ചിത്രം നേടിക്കഴിഞ്ഞു.
കോൾമാൻ ഡൊമിംഗോ, നിയ ലോംഗ്, മൈൽസ് ടെല്ലർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജാക്സന്റെ സംഗീത ജീവിതത്തെയും വ്യക്തിജീവിതത്തെയും മനോഹരമായി ആവിഷ്കരിക്കുന്നു. പുതിയ പാട്ടുകൾ പുറത്തിറങ്ങുമ്പോൾ മാത്രം സംഭവിക്കാറുള്ള ഇത്തരമൊരു കുതിപ്പ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഗാനങ്ങളിലൂടെ ജാക്സൺ സ്വന്തമാക്കിയത് സംഗീത ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
