തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മഴ മുന്നറിയിപ്പ് സംവിധാനത്തിനെതിരെ വ്യാപക വിമർശനം. കൃത്യസമയത്ത് ജനങ്ങളിലേക്ക് ജാഗ്രതാ സന്ദേശങ്ങൾ എത്തുന്നില്ലെന്നും മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് ലഭിക്കുന്നതെന്നുമാണ് ഉയരുന്ന പരാതി.
പത്തനംതിട്ടയിൽ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നൽകിയ മുന്നറിയിപ്പിനെക്കാൾ ഭീതി പരത്തുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നാണ് വിമർശനം. ഐഎംഡി നൽകിയിരുന്നത് സാധാരണ കാലാവസ്ഥാ മുന്നറിയിപ്പാണെന്നും, അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ആക്ഷേപം.
മൊബൈൽ ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശങ്ങൾ ഒരേ സമയം ലഭിക്കാത്തത് രക്ഷാപ്രവർത്തനങ്ങളെയും ദുരന്തസാഹചര്യങ്ങളിലെ ഏകോപനത്തെയും പ്രതികൂലമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ. ആവശ്യമായ സമയത്ത് മുന്നറിയിപ്പ് ലഭിക്കാത്തതും, ആവശ്യമില്ലാത്ത സമയങ്ങളിൽ വലിയ ശബ്ദത്തോടെയുള്ള അലർട്ടുകൾ ലഭിക്കുന്നതും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.
അതേസമയം, പ്രധാനമന്ത്രിക്കും സമാനമായ ജാഗ്രതാ അലർട്ട് ലഭിച്ചതിനെ തുടർന്ന് പിന്നീട് ആ സംവിധാനം താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കൃത്യതയോടെയും സമയബന്ധിതമായും പ്രവർത്തിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
