സംഗീത ഐക്കൺ മൈക്കൽ ജാക്‌സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബയോപിക് 'മൈക്കിള്‍’ ' 2026 ഏപ്രിൽ 24 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രീമിയർ മ്യൂണിക്ക് ഫിലിം വീക്കിൽ ഏപ്രിൽ 10 ന് നടക്കും. അമേരിക്കന്‍ ഫിലിം മേക്കര്‍ അന്റോയിന്‍ ഫുക്വയാണ് സംവിധാനം ചെയ്യുന്നത്. ബെർലിനിൽ നടക്കുന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രീമിയറിൽ, സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും.
ചിത്രത്തില്‍ മൈക്കിള്‍ ജാക്സന്റെ സ്വന്തം അനന്തരവനായ ജാഫര്‍ ജാക്സനാണ് മുഖ്യ വേഷത്തിലെത്തുന്നത്. കോള്‍മാന്‍ ഡൊമിംഗോയും നിയ ലോങ്ങും മൈക്കിളിന്റെ മാതാപിതാക്കളായ ജോ, കാതറിന്‍ ജാക്സണ്‍ എന്നിവരെ അവതരിപ്പിക്കുന്നു. മൈല്‍സ് ടെല്ലര്‍ ജാക്‌സന്റെ അഭിഭാഷകനും ഉപദേശകനുമായ ജോണ്‍ ബ്രാങ്കിനെ അവതരിപ്പിക്കുന്നു.
2019 ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഗ്രഹാം കിങ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൈക്കിൾ ജാക്സന്റെ ബാൻഡിന്റെ അനുമതിയോടെ ഒരുക്കുന്ന ചിത്രമായതിനാൽ ഇതിഹാസ ഗായകന്റെ യഥാർഥ സംഗീതവും വിഡിയോയും സിനിമക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയും. എന്നാൽ സ്ലാഷ്ഫിലിമിന്‍റെ റിപ്പോർട്ട് പ്രകാരം ജാക്സണിന്‍റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
