താരങ്ങൾ സിനിമയിൽ മാത്രമല്ല പരസ്യത്തിൽ അഭിനയിക്കുന്നതിലൂടെയും മികച്ച തുക പ്രതിഫലമായി വാങ്ങാറുണ്ട്. ഇത്തരത്തിൽ തെന്നിന്ത്യയിലെ ഒരു പ്രമുഖ താരം പരസ്യത്തിന് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയാവുന്നത്. 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് ഈ സൂപ്പർ താരം അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.
ഈ നടി മറ്റാരുമല്ല നമ്മുടെ സ്വന്തം നയൻതാരയാണ്. ടാറ്റ സ്കൈയുടെ 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിനാണ് നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം ഈടാക്കിയത്. രണ്ട് ദിവസങ്ങളിലായി ചിത്രീകരിച്ച ഈ പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലാകെ ആരാധകരുള്ള താരം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് പത്ത് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആറ്റ്‌ലി ചിത്രം ജവാനില്‍ ഷാരൂഖിനൊപ്പം ബോളിവുഡില്‍ നയൻസ് അരങ്ങേറ്റം കുറിച്ചിരുന്നു .ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്