ഹോളിവുഡിലെ സൂപ്പര്‍നായിക ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.
ബേബി ബമ്പുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന ഒറ്റ ചിത്രത്തോടെ താരത്തിന്റെ കരിയർ തന്നെ മാറിയിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടിരുന്നു.
റോബിയും അക്കർലിയും ആദ്യമായി കണ്ടുമുട്ടുന്നത് 2013-ൽ രണ്ടാം ലോകമഹായുദ്ധ നാടകമായ സ്യൂട്ട് ഫ്രാങ്കൈസിൻ്റെ സെറ്റിൽ വച്ചാണ്. സ്യൂട്ട് ഫ്രാങ്കെയ്‌സ് എന്ന സിനിമയില്‍ ടോം അസിസ്റ്റന്റ് ഡയറക്ടറും മാര്‍ഗോട്ട് നായികയുമായിരുന്നു. അതിനു ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2011 ല്‍ നെയ്ബര്‍സ് എന്ന സിനിമയിലാണ് മാര്‍ഗോട്ട് ആദ്യമായി അഭിനയിച്ചത്. 2013 ല്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ബ്ലോക്ക്ബസ്റ്റര്‍ ദി വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റില്‍ അഭിനയിച്ചു, അത് അവളെ പ്രശസ്തിയിലേക്ക് നയിച്ചു. നിലവില്‍ ഹോളിവുഡിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് മാര്‍ഗോട്ട് റോബി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്