'അഭിനയിച്ച സിനിമയ്ക്ക് പല നിര്‍മാതാക്കളും പ്രതിഫലം തന്നിട്ടില്ല, എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാൻ ബാക്കിയുണ്ട്': തുറന്നടിച്ചു മിയ

OCTOBER 17, 2024, 1:45 PM

മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടി എന്ന പോലെ പ്രിയങ്കരിയാണ് മിയ. നടിയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. 

തന്റെ പുതിയ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിയ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറൽ ആവുന്നത്. 

സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം ഒട്ടും കിട്ടാത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നും, അഡ്വാൻസ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂർത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും ആണ് നടി പറഞ്ഞത്.

vachakam
vachakam
vachakam

'എനിക്ക് ഇഷ്ട്ടംപോലെ ശമ്ബളം കിട്ടാൻ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട്. പ്രൊഡ്യൂസർ പറയും നമ്മുക്ക് ഇച്ചിരി ഫിനാൻഷ്യല്‍ പ്രശ്‌നം ഉണ്ട് ഡബ്ബിങ്ങിന് തരാം… ഓക്കേ അത് കേട്ട് നമ്മള്‍ പോകുന്നു, പിന്നീട് ഡബ്ബിങ്ന് വരുന്നു, രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുമ്പോള്‍ നമ്മള്‍ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്.

അപ്പോള്‍ നമ്മള്‍ എന്തായിരിക്കും വിചാരിക്കുന്നത് അയാള്‍ മാർക്കറ്റിങ്ങിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തീയേറ്ററില്‍ ഇറങ്ങി കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന് വിചാരിക്കും. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും… തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ ഉണ്ട്.

അഡ്വാൻസ് മാത്രം കിട്ടിയ സിനിമ പോലും എനിക്ക് ഉണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായി കിട്ടാൻ ഉണ്ട്. നമ്മള്‍ ചോദിച്ചോണ്ട് ഇരിക്കും, പക്ഷേ കിട്ടണമെന്നില്ല. പക്ഷെ ചില മിടുക്കുള്ള ആർട്ടിസ്റ്റുകള്‍ എന്താ ചെയ്യുന്നതെന്ന് വെച്ചാല്‍ കുത്തിനു പിടിച്ചു മേടിക്കുകയല്ല, ഡബ്ബിങ്ങിന് വരത്തില്ല. നമ്മള്‍ ആത്മാർത്ഥതയുടെ നിറകുടമായിട്ട് ഈ സിനിമ നന്നാവട്ടെ അയാള് തരുവായിരിക്കും തരുവായിരിക്കും എന്ന് വിചാരിച്ച്‌ നമ്മള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവർ ചെന്ന് പൈസ മേടിച്ചിട്ട് പോവുകയും ചെയ്യും എന്നാണ് താരം തുറന്ന് പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam