ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരമാണ് മനോജ് ബാജ്പേയ്. അടുത്തിടെ താരത്തിന്റെ ഒരു ടോപ്പലസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതുവര്‍ഷത്തില്‍ താരം തന്നെയാണ് അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മസിൽ മാൻ ആയി നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ചിത്രം മോര്‍ഫ് ചെയ്തതാണ് എന്നാണ് താരം വെളിപ്പെടുത്തിയത്. ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
താരത്തിന്റെ പുതിയ സീരീസായ കില്ലര്‍ സൂപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് മനോജ് പറയുന്നത്. അത് മോര്‍ഫ് ചെയ്ത ചിത്രമാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ പ്രചാരണ തന്ത്രമായിരുന്നു അത്. ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചനയായിരുന്നു അത്. വിജയകരമായി പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്