മുംബൈ: ഹിന്ദിയിലെ മികച്ച നടനാണ് മനോജ് ബാജ്പേയ്. മനോജ് ബാജ്‌പേയിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിനെ ഇളക്കിമറിക്കുന്നത്.
ഗ്യാങ്‌സ് ഓഫ് വാസിപൂർ താരത്തിന്റെ സിക്‌സ് പാക്ക് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രത്തിന് ശേഷം പലരും മനോജിനെ ബോളിവുഡിലെ ഗ്രീക്ക് ദൈവം എന്ന് വിശേഷിപ്പിക്കുന്ന ഹൃത്വിക് റോഷനുമായി താരതമ്യം ചെയ്തു.
ഷർട്ടിടാത്ത ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു,ശരിക്കും കില്ലര്‍ ലുക്കല്ലെ' എന്നാണ് ചോദിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ വലിയ തോതിലാണ് ചിത്രത്തെ ഏറ്റെടുത്തത്.
ആരാണ് ഹൃത്വിക് റോഷന്‍ എന്നാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്‍റിട്ടത്. 50 വയസില്‍ പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കുന്ന വ്യക്തിയെന്നാണ് മറ്റൊരു കമന്‍റ്.
ഫാമിലിമാൻ എന്ന പരമ്പരയിലൂടെ അടുത്തിടെ മനോജ് ബാജ്‌പേയ് പ്രശസ്തനായിരുന്നു. ആമസോൺ പ്രൈമിൽ ഈ പരമ്പര വൻ ഹിറ്റായിരുന്നു. 2019ൽ ആരംഭിച്ച പരമ്പരയുടെ രണ്ട് സീസണുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. രാജും ഡികെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീകാന്ത് തിവാരി എന്ന റോ ഏജന്റിന്റെ വേഷമാണ് മനോജ് ബാജ്‌പേയ് അവതരിപ്പിക്കുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്