നടി മഞ്ജു വാര്യർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് സംഘടനയിലെ മറ്റൊരു അംഗവും നടിയുമായ സജിത മഠത്തില്‍. തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല, ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങള്‍ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ടെന്നാണ് സജിത മഠത്തില്‍ പറഞ്ഞത്.
"മഞ്ജു അവിടെയുണ്ട്. പക്ഷേ മഞ്ജുവിന് തിരക്കിന്റെ ഇടയില്‍ ആക്റ്റീവായി നില്‍ക്കാൻ പറ്റികൊള്ളണമെന്നില്ല. അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈ പിടിക്കേണ്ടിടത്തെല്ലാം ഞങ്ങള്‍ ഒന്നിച്ച് കൈ പി ടിച്ച് നിന്നിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്," മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജിത മഠത്തില്‍ പറഞ്ഞു.
2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ള്യൂ.സി.സി).
സംഘടനയിലെ സ്ഥാപകാംഗങ്ങളിലൊരാളും അതിജീവിതക്ക് എപ്പോഴും പിന്തുണ നല്‍കുന്ന നടിമാരിലൊരാളുമാണ് മഞ്ജു വാര്യര്‍. ഈയിടെ മഞ്ജു ഡബ്ള്യൂ.സി.സിയില്‍ നിന്നും അകന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്