തിരുവനന്തപുരം: നടി മിനു മുനീർ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങള്‍ ഇനി ധാരാളം വരുമെന്നും പിന്നില്‍ പല ഉദ്ദേശ്യങ്ങള്‍ ഉണ്ടാകുമെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘം വന്നല്ലോ, അവർ അന്വേഷിക്കട്ടെ, കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ആരോപണങ്ങള്‍ വരുന്നതിന് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. ഇനിയും ധാരാളം ആരോപണങ്ങള്‍ വരും. ഡബ്യൂസിസിയുടെ ആവശ്യം ശരിയാണ്, അന്വേഷണം ആവശ്യമാണ്.
സിദ്ദിഖിനെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കണം. മിനു മുനീറിനെ അറിയാം. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' സിനിമ ലൊക്കേഷനില്‍ വച്ച് കണ്ടിട്ടുണ്ട്. അവരുടെ ആരോപണം തെറ്റാണ്. താൻ തെറ്റുകാരനെന്ന് കണ്ടാല്‍ തന്നെയും ശിക്ഷിക്കണം. എനിക്കെതിരെയും ആരോപണം വരുന്നുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടക്കട്ടെ.
നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പടെ ഏഴുപേർക്കെതിരെയായിരുന്നു നടി മിനു മുനീർ ആരോപണവുമായി രംഗത്തുവന്നത്. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്.
അഡ്ജെസ്റ്റ്മെന്‍റുകള്‍ സഹിക്കാൻ കഴിയാതെ മലയാള സിനിമയില്‍ നിന്ന് അകന്നു ചെന്നൈയിലേയ്ക്ക് താമസം മാറ്റേണ്ടി വന്നുവെന്നും മിനു മുനീർ പറയുന്നു. ഞാൻ ഇന്ന് വരും വാതില്‍ തുറന്ന് തരണമെന്ന് മണിയൻപിള്ള രാജു പറഞ്ഞുവെന്നായിരുന്നു മിനു മുനീറിന്‍റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്