വാലന്റൈന്‍സ് ഡേ കഴിഞ്ഞ ദിവസമായിരുന്നു എങ്കിലും അതിന്റെ അലയൊലികൾ കഴിഞ്ഞിട്ടില്ല. വാലന്റൈന്‍സ് ഡേയിൽ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ബ്ലിങ്കിറ്റിലെ ഡെലിവറി എക്‌സിക്യൂട്ടീവും ഒരു കാമുകനും തമ്മിലുള്ള ചാറ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
'വാലന്റൈന്‍സ് ഡേയാണ്...കാമുകിയെ പുറത്തിറങ്ങാന്‍ അവളുടെ മാതാപിതാക്കള്‍ അനുവദിക്കുന്നില്ല. അതിനാല്‍ അവള്‍ക്കായി നിങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പൂക്കളും ഗിഫ്റ്റുമായി പോകാന്‍ എന്നെ അനുവദിക്കണം' എന്നാണ് ബ്ലിങ്കിറ്റിലെ ഡെലിവറി എക്‌സിക്യൂട്ടീവിനോട് ഒരു ഉപയോക്താവ് പറയുന്നത്.
India is clearly not for beginners 🤦♂️ https://t.co/JIqwpls2pN
— Albinder Dhindsa (@albinder) February 14, 2024
ബ്ലിങ്കിറ്റ് സിഇഒ ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സയാണ് ഒരു ഉപയോക്താവ് ഉന്നയിച്ച ആവശ്യത്തിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്. അതേസമയം ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടും ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സ പങ്കുവച്ചിട്ടുണ്ട്. എന്തായാലും കാമുകനോട് സഹതാപം പ്രകടിപ്പിച്ചു നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്