73-ാം വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന മലയാളത്തിന്റെ സൂപ്പർസ്റ്റാറാണ് മമ്മൂക്ക. ഇപ്പോഴിതാ അത്തരത്തിൽ മമ്മൂട്ടിയുടെ പുതിയൊരു ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.
പ്രിൻറുകൾ ഉള്ള പ്ലസ് സൈസ് ഹാഫ് സ്ലീവ് ഷർട്ടും അതേ നിറത്തിലുള്ള പാൻറ്സും മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയുമൊക്കെയാണ് വൈറൽ ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരിക്കുന്നത്.
ഒപ്പം സൺ ഗ്ലാസും ധരിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്.
ഏജ് ഇൻ റിവേഴ്സ് ഗിയർ കമൻറുകളാണ് ആരാധകരിൽ അധികവും നൽകിയിരിക്കുന്നത്.
ഫേസ്ബുക്കിൽ 68,000, എക്സിൽ 6800, ഇൻസ്റ്റയിൽ 6.14 ലക്ഷം എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച ലൈക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്