'അവരെന്നെ എത്ര കാലം ഓര്‍ത്തിരിക്കും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ'

MAY 29, 2024, 8:40 AM

മലയാള സിനിമയുടെ നെടുംതൂണാണ്  നടൻ  മമ്മൂട്ടി. സിനിമയോടും അഭിനയത്തോടുമുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച്‌ പല തവണ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 

തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ്  മമ്മൂട്ടി ഇപ്പോൾ പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻ‌സർ ഖാലിദ് അല്‍ അമീറിയുമായി സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം.

 ഒരുസമയം കഴിഞ്ഞാൽ എല്ലാ അഭിനേതാക്കൾക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം. 

vachakam
vachakam
vachakam

ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആ​ഗ്രഹം എന്ന ചോദ്യത്തിന്, 'എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്.

ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.', എന്നാണ് മമ്മൂട്ടി പറഞ്ഞത് 

അഭിമുഖത്തിന്റെ ഈ വാക്കുകൾ അടങ്ങിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എത്രകാലം കഴിഞ്ഞാലും മമ്മൂക്ക ജനഹൃദയങ്ങളിൽ നിലനിൽക്കും എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam