ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു: കുറിപ്പുമായി മമ്മൂട്ടി

SEPTEMBER 12, 2024, 11:16 AM

ജെൻസന്റെ വിയോഗത്തിൽ  ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വേദന പങ്കുവെച്ചത്. 

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്....സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കുമെന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

  കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ഉണ്ടായ അപകടമാണ് തികച്ചും അപ്രതീക്ഷിതമായി ജെൻസന്റെ ജീവൻ കവർന്നെടുത്തത്.  ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

vachakam
vachakam
vachakam

അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെൻസന്റെ തലയ്ക്ക് പുറത്തും ഉൾപ്പടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു ജെൻസന്റെ മരണം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാൽ ശ്രുതി അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തിൽ തളർന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam