പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം ഹൃദയപൂർവം ആണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മാർച്ച് 18ന് ആയിരുന്നു തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. ലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽസ് മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇതിന് താഴേ വിമർശന കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് മാളവിക ഇപ്പോൾ.
"65 കാരന്റെ കാമുകയായി 30 കോരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്ത് പറ്റി?" എന്നായിരുന്നു കമന്റ്.
ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക മോഹനൻ മറുപടിയുമായി എത്തി. "ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്", എന്നാണ് മാളവിക മറുപടി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്