കോപ്പിയടിയല്ല, 100% ഒറിജിനല്‍; ആരോപണത്തില്‍ മറുപടിയുമായി ലാപതാ ലേഡീസ് കഥാകൃത്ത്

APRIL 6, 2025, 9:20 PM

ഇന്ത്യയുടെ അഭിമാന ചിത്രമാണ് ലാപതാ  ലേഡീസ്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ ചിത്രം അടുത്തിടെ വിവാദങ്ങളിൽ പെട്ടിരുന്നു. ലാപതാ  ലേഡീസ് ഒരു അറബി ഷോർട്ട് ഫിലിമിന്റെ പകർപ്പാണെന്ന് ആരോപിക്കപ്പെട്ടു. ബുര്‍ഖ സിറ്റി എന്ന അറബിക് ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയത്തില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിനുള്ള സാമ്യതകള്‍ വിവരിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്.

ഇപ്പോൾ, ലപത ലേഡീസിന്റെ എഴുത്തുകാരൻ ബിപ്ലബ് ഗോസ്വാമി ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചിത്രം 100 ശതമാനം ഒറിജിനൽ ആണെന്ന് ബിപ്ലബ് ഗോസ്വാമി പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പോസ്റ്റിൽ, ബുർഖ സിറ്റി നിർമ്മിക്കുന്നതിന് മുമ്പ് 2014 ൽ തന്റെ സ്ക്രിപ്റ്റ് തിരക്കഥാകൃത്തുക്കളുടെ അസോസിയേഷന് സമർപ്പിച്ചിരുന്നുവെന്നും ബിപ്ലബ് ഗോസ്വാമി വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ച കഥയാണ് ലാപതാ ലേഡീസിന്റേത്. 2014 ജുലൈ 3 ന് 'ടു ബ്രൈഡ്‌സ്' എന്ന പേരില്‍ സിനിമയുടെ കഥ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. താന്‍ രജിസ്റ്റര്‍ ചെയ്ത സംഗ്രഹത്തിലും മൂടുപടം അണിഞ്ഞതു കാരണം വരന്‍ വധുവിനെ മാറി കൊണ്ടുവരുന്നതും, വധുവിനെ മാറിയ കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടുന്നതും കുടുംബം നേരിടുന്ന പ്രശ്‌നങ്ങളും വ്യക്തമായി വിവരിക്കുന്നുണ്ട്. 

vachakam
vachakam
vachakam

2018 ല്‍ തിരക്കഥയും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും സിനിസ്താന്‍ സ്‌റ്റോറി ടെല്ലര്‍ മത്സരത്തില്‍ ഈ തിരക്കഥ റണ്ണര്‍ അപ്പ് ആകുകയും ചെയ്തിരുന്നു. മൂടുപടം ധരിച്ച് ആളുകളെ മാറുന്ന കഥാതന്തു കഥപറച്ചിലിന്റെ ക്ലാസിക്കല്‍ രീതികളിലൊന്നാണെന്നും ഷേക്‌സ്പിയര്‍, അലക്‌സാണ്ടര്‍ ഡ്യുമസ്, രബീന്ദ്രനാഥ ടാഗോര്‍ എന്നിവരടക്കം അവംലബിച്ചിരുന്നതായും കഥാകൃത്ത് തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നു. തങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം നൂറ് ശതമാനം ഒറിജിനല്‍ ആണെന്ന് പറഞ്ഞാണ് ബിപ്ലബ് ഗോസ്വാമി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam