ആരാധകരുടെ പ്രിയ താരമാണ് നിവിൻ പോളി. താരത്തിന്റെ കിടിലൻ മേക്ക്ഓവറിൽ ഉള്ള ഒരു പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തു വന്നിരിക്കുന്നത്.
നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. നാടൻ വേഷത്തിൽ ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ എത്തുന്നത്. ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്