മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്.
2027ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക.
2027-ൽ നൂറാമത് അക്കാദമി അവാർഡ് നിയമങ്ങളിൽ ആദ്യത്തെ സ്റ്റണ്ട് അവാർഡിനുള്ള യോഗ്യതയും വോട്ടിംഗ് നടപടിക്രമങ്ങളും വിശദീകരിക്കുമെന്ന് അക്കാദമി അറിയിച്ചു.
"സിനിമയുടെ ആദ്യകാലം മുതൽ, സ്റ്റണ്ട് ഡിസൈൻ ചലച്ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. ഈ സാങ്കേതിക,സർഗ്ഗാത്മക കലാകാരന്മാരുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങളെ ആദരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു''. അക്കാദമി സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ഈ പ്രഖ്യാപനത്തിനൊപ്പം അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ട ഫോട്ടോയില്‍ 3 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മിഷേൽ യോയുടെ എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച രാജമൌലി ചിത്രം ആർആർആർ, ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ എന്നിവയാണ് അവ.
THE PROUDEST MOMENT FOR ALL OF US.
So glad the world continues to celebrate #RRRMOVIE and its ACTION…
Again and again and again! 💥💥💥💥 https://t.co/zPErjlwYcK— RRR Movie (@RRRMovie) April 11, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്