കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ആദ്യമായി പൊതുവേദിയിൽ എത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ചൈനയിൽ നടക്കുന്ന മക്കാവു ഇന്റർനാഷണൽ കോമഡി ഫെസ്റ്റിവലിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് ഇരുവരും ഈ ഫെസ്റ്റ്വലിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളായത്.
ആമിർ ക്ലാസിക് കറുത്ത കുർത്ത-പൈജാമയിലാണ് എത്തിയത്, എംബ്രോയ്ഡറി ചെയ്ത ഷാളും ധരിച്ചിരുന്നു. ഗൗരി വെളുത്ത ഡിസൈന്‍ സാരിയിലാണ് എത്തിയത്.
തന്റെ 60-ാം ജന്മദിനത്തിൽ ഗൗരിയെ ഇന്ത്യൻ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഗൗരിയുമായി കൈകോർത്ത് പരിപാടിയിൽ എത്തിയത്.
മാർച്ച് 14 ന് നടന്ന തന്റെ ജന്മദിനാഘോഷ വേളയിലാണ് ആമിർ ഗൗരിയുമായുള്ള ബന്ധം ആരാധകരോടായി വെളുപ്പെടുത്തിയത്. ഗൌരി ബാംഗ്ലൂര്‍ സ്വദേശിയാണ്.
AamirKhan in Macao just now!!!#aamirkhan pic.twitter.com/iAa7A2nNL5
— 𝓙𝓾𝓵𝓵𝓮𝓸𝓿𝓸 (@ITSS_ALLGOODMAN) April 12, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്