ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലെയ്സ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡ് തോൽപ്പിച്ചു.
ന്യൂകാസിലിന് വേണ്ടി ജേക്കബ് മർഫി രണ്ട് ഗോളുകളും ഹാർവി ബാൺസ് ഒരു ഗോളും നേടി. മർഫി രണ്ടാം മിനിറ്റിലും 11-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ബാൺസ് 34-ാം മിനിറ്റിലാണ് ഗോൾ സ്‌കോർ ചെയ്തത്.
വിജയത്തോടെ ന്യൂകാസിലിന് 53 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ന്യൂകാസിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്