അന്തരിച്ച നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകരോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ. കഴിഞ്ഞ ദിവസം നടന്ന നടന്ന പ്രാർഥനാ യോഗത്തിനിടെയാണ് സംഭവം.
പ്രാർത്ഥനാ യോഗത്തിനിടെ ആരാധിക ജയ ബച്ചന്റെ തട്ടി വിളിക്കുന്നത് വീഡിയോയിൽ കാണാം. തിരിഞ്ഞുനോക്കിയ ജയ ബച്ചൻ ഹസ്തദാനത്തിന് ശ്രമിച്ച സ്ത്രീയുടെ കൈ തട്ടിമാറ്റുകയും ഫോട്ടോ എടുക്കാൻ വ്യക്തിയെ ശകാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ജയ ബച്ചനെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്യുന്നുണ്ട്.
ഒരു മരണാന്തര ചടങ്ങിൽ ആരാധകർ കുറച്ച് കൂടി അവസരോചിതമായി പെരുമാറണമായിരുന്നു എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ ആരാധകരോട് കുറച്ച് കൂടി ശാന്തമായി പെരുമാറാമായിരുന്നു എന്നാണ് മറ്റുചിലരുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്