ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് രാജമൗലി ചിത്രത്തിലെ ഒരു വേഷം. എന്നാല്‍ അങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ സൂപ്പര്‍താരം ചിരഞ്ജീവി അത് നിരസിക്കുകയാണ് ഉണ്ടായത്. എന്നാൽ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിരഞ്ജീവി.
ലൂസിഫര്‍ റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ചിരഞ്ജീവി അക്കാര്യം വെളിപ്പെടുത്തിയത്. "ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാലമെടുക്കുന്ന സംവിധായകനാണ് അദ്ദേഹം. അത് എനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ല. 4-5 വര്‍ഷമൊക്കെ എടുത്താണ് രാജമൗലി ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ഞാനാണെങ്കിലോ ഒരേ സമയത്ത് നാല് സിനിമകളില്‍ അഭിനയിക്കുന്ന ആളും. കരിയറിലെ ഈ സമയത്ത് മൂന്നോ നാലോ വര്‍ഷമെടുത്ത് ഒരു സിനിമയില്‍ അഭിനയിക്കുന്നത് സാധ്യമല്ല" എന്നാണ് ഇതിന്റെ കാരണമായി ചിരഞ്ജീവി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്