ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ 2025 - 27 വർഷങ്ങളിലേക്കുള്ള അടുത്ത ഭരണ സമിതിയെ തെരഞ്ഞെടുക്കുവാനുള്ള മൂന്നംഗ ഇലക്ഷൻ കമ്മിറ്റിയെ നിയമിച്ചതായി കെ.എച്ച്.എൻ.എ ട്രസ്റ്റീ ബോർഡ് അറിയിച്ചു.
മുൻ ഫ്‌ളോറിഡ കെ.എച്ച്.എൻ.എ കൺവെൻഷന്റെ മുഖ്യ സാരഥികളിൽ ഒരാളും സൗത്ത് ഫ്‌ളോറിഡ ഹിന്ദു അസോസിയേഷന്റെ സജീവ പ്രവർത്തകനുമായ സുരേഷ് പള്ളിക്കുത്ത് (ഡേവി, ഫ്‌ളോറിഡ) ഇലക്ഷൻ കമ്മീഷണറും കമ്മിറ്റി അംഗങ്ങളായി കെ.എച്ച്.എൻ.എ യുടെ സഹയാത്രികനും നിരവധി മലയാളി സംഘടനകളിൽ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുള്ള സജിത്ത് തൈവളപ്പിൽ (ടെമ്പേ, അരിസോണ), മലയാളി സംഘടനകളിൽ സജീവ സാന്നിധ്യവും മുതിർന്ന അംഗവുമായ ആശാ മനോഹർ (ഡിട്രോയിറ്റ്) എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്