ആത്മീയത തനിക്ക് സന്തോഷവും മനസമാധാനവും നൽകിയെന്ന് നടി തമന്ന ഭാട്ടിയ. ഒരു അഭിമുഖത്തിലാണ് ആത്മീയത തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തമന്ന വെളിപ്പെടുത്തിയത്.
'ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രത്തില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ കുറിച്ചും സാധനയെ കുറിച്ചുമൊക്കെ ഞാന്‍ അറിവു നേടി. ആ രീതികള്‍ പിന്തുടരാന്‍ തുടങ്ങിയത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.
എന്റെ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഇത്ര സന്തോഷവതിയായോ ഉന്മേഷവതിയായോ കാണപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം'.
സ്വയം സന്തോഷം കണ്ടെത്താന്‍ തനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട് എന്നും തമന്ന പറഞ്ഞു. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷിക്കൂ എന്ന സ്ഥിതി മാറി, ആ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്- തമന്ന പറയുന്നു.
വർക്ക് ഫ്രണ്ടിൽ അവിനാശ് തിവാരി, ജിമ്മി ഷെർഗിൽ എന്നിവർക്കൊപ്പം സിക്കന്ദർ കാ മുഖദ്ദറിലാണ് തമന്ന ഭാട്ടിയ അവസാനമായി അഭിനയിച്ചത്. ഒഡെല 2, ആമസോൺ പ്രൈം വീഡിയോയുടെ ഡെയറിംഗ് പാർട്നെർസ് മിഷൻ മംഗൾ സംവിധായകൻ ജഗൻ ശക്തിയുടെ അടുത്ത ചിത്രം എന്നിവ ലിസ്റ്റിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്