സുരേഷ് ഗോപിയെ അനുകരിച്ച് പുലിവാല് പിടിച്ച് ടിനി ടോം. ജബൽപൂർ വിഷയം സംബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈറൽ ഡയലോഗുമാണ് ടിനി ടോം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചിരുന്നത്. ആ വിഡിയോ വൈറലായതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി താരം രംഗത്ത് എത്തിയത്.
ജബൽപൂർ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ടിനി ടോമിന്റെ മിമിക്രി.
‘ ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ട് അതു മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത് .. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും,’ ടിനി ടോം കുറിച്ചു. ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും പങ്കുവച്ചാണ് ടിനി ടോം കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്